സ്ഥലം : കോലത്തുനാടിലെ ഒരു പ്രധാന വിദ്യാലയം
വൈകുന്നേരം 3.10... സ്കൂള്‍ ബ്ബെല്‍ അടിചു...... അത് കേള്‍ക്കേണ്ട താമസം ഞാന്‍ ബാഗും എടുത്ത് ഇറങ്ങി. അങ്ങുമിങ്ങും നോക്കാതെ നേരെ പോയി കുമാരേട്ടന്റെ കടയില്‍ കയറി...
ഒരു രൂപ കൊണ്ട് ഒരാള്‍ക്ക് ഒരു മണിക്കൂര്‍ വരെ ഹാപ്പി ആയി ഇരിക്കാം എന്നു 6-ആം ക്ലാസില്‍ കുമാരേട്ടനാണ് എനിക്ക് മനസ്സിലാക്കി തന്നത്.. 10 പൈസയുടെ 10 മിഠായി മതി എനിക്ക് വീട്ടില്‍ എത്തുന്നതു വരെ സന്തോഷിക്കാന്‍..
പ്രശാന്ത്, രജി പിന്നെ രജിയുടെ അനിയന്‍ ശ്രീജുവും വന്നു... പതിവു പോലെ നമ്മള്‍ എന്റെ ഇളയ ഭ്രാതാശ്രീ (എന്റെ രണ്ടാമത്തെ ഏട്ടന്‍) ലൈബ്ററിയില്‍ നിന്നു വരാന്‍ കാത്തിരിപ്പു തുടങ്ങി.. കുറേ പുസ്തകങ്ങള്‍ ഒക്കെ പിടിച്ച് അവന്‍ വന്നപ്പോള്‍ മിക്കവാറും എല്ലാ കുട്ടികളും സ്കൂള്‍ ഗയ്‌റ്റ് വിട്ടിരുന്നു...
മൂത്ത ഭ്രാതാശ്രീ - അതായത് വല്യേട്ടന്‍ - എവിടെ എന്ന് അന്വേഷിച്ചപ്പോള്‍ എന്നത്തെയും പോലെ വോളി ബോള്‍ പ്രാക്റ്റീസ് ഉണ്ടെന്നു പറഞ്ഞ് വരുന്നില്ല എന്ന വിവരം അറിഞ്ഞു.... അവനു വോളി ബോള്‍ അത്രയ്ക്ക് താല്‍പര്യം ആയതു കൊണ്ടോ അതോ നമ്മള്‍ ചീളു പിള്ളേരുടെ കൂടെ ടൌണിലൂടെ നടക്കാന്‍ മടി ആയതു കൊണ്ടോ എന്നറിയില്ല.. മിക്കവാറും വൈകുന്നേരം അവന്‍ മുങ്ങുമായിരുന്നു......
ശ്രീജുവിനെ എന്നത്തെയും പോലെ അടിച്ചും ഇടിച്ചും നമ്മള്‍ ബസ് സ്റ്റോപ് ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി... ശ്രീജുവിന് എന്തായാലും കോളേജില്‍ റാഗ്ഗിങ് കിട്ടിയപ്പൊ ചിരി ആയിരിക്കും വന്നിട്ടുണ്ടാകുക.. അവന്‍ 4-ആം ക്ലാസ്സില്‍ പഠിക്കുന്നതു മുതല്‍ നമ്മള്‍ എന്നും വൈകിട്ടു അവന്റെ നേരെ ബാറ്റ ബൂട്ട് കൊണ്ട് പ്രയോഗം തുടങ്ങിയതാ.. അവനെ പോലെ അടി കൊണ്ട ഒരു ആളെ ഞാന്‍ ഇനിയും കാണേണ്ടീ ഇരിക്കുന്നു.. ഒരു ഫ്രീഡം ഫൈറ്ററിനു വേണ്ട എല്ലാ സ്റ്റാമിനയും ശ്രീജു സ്കൂള്‍ ജീവിതത്തില്‍ നേടിയിട്ടുണ്ടാകും... ബസ് സ്റ്റോപ്പില്‍ എത്തി എല്ലാവരും വരി വരി ആയി പീ കെ ബസ്സിന്റെ സൈഡില്‍ നില്‍ക്കാന്‍ തുടങ്ങി... ക്ലീനറിനോടും കണ്ടക്റ്ററിനോടും ഉള്ള ദേഷ്യം തീര്‍ക്കാന്‍ അന്നും 50 പൈസ നാണയം കൊണ്ട് ബസ്സിന്റെ ബോഡിയില്‍ കലാ പരിപാടികള്‍ തുടങ്ങി... ഇത്രയും നാളുകൊണ്ട് ബസ്സിന്റെ പുറകു വശത്ത് നമ്മള്‍ ഒരു ലോക ഭൂപടം തന്നെ വരച്ചു കാണും .... അവസാനം വണ്ടി വിടുമ്ബൊ എങ്ങനെയൊക്കെയോ തൂങ്ങി പിടിച്ച് കയറി ബാക്ക് സീറ്റില്‍ അടി കൂടി ഇരികുമ്ബൊ കയ്യില്‍ 4 മിഠായി കൂടിയേ ഉണ്ടായിരുന്നുള്ളു....
ബസ്സില്‍ നമുക്ക് പ്രധാന ടൈം പാസ്സ് ഉറക്കം അഭിനയിക്കുക എന്നായിരുന്നു... സ്റ്റുഡന്റ് പാസ്സ് ആയതു കൊണ്ട് ഓരോ ആള്‍ ബസ്സില്‍ കയറുമ്ബോഴും നമ്മളെ നോക്കും സീറ്റിനു വേണ്ടി..അപ്പൊ പിന്നെ ഉറക്കം തന്നെ ആയിരുന്നു ആകെ ഉള്ള ആശ്വാസം.....
ബസ്സില്‍ അന്നു നല്ല തിരക്കായിരുന്നു...നമ്മളില്‍ ആരു എഴുന്നേറ്റ് കൊടുക്കും എന്ന തര്‍ക്കത്തിലാണ്.. എല്ലാവര്‍ക്കും ഇരിക്കണം. അങ്ങനെ നമ്മള്‍ വാശി കൂടി അവസാനം എന്നെ പ്രശാന്ത് എഴുന്നേല്പ്പിച്ചു... ജീവിതത്തില്‍ ആദ്യമായിട്ടു ഒരുത്തനോട് വെറുപ്പ് തോന്നുന്നതു അന്നായിരുന്നു. ബസ്സ് അവിടെ - പ്രശാന്തിന് ഇറങ്ങേണ്ട സ്ഥലത്ത് എത്താന്‍ കാത്ത് നില്‍ക്കുകയായിരുന്നു ഞാന്‍...
കരിവെള്ളൂര്‍ എത്തിയതും ഞന്‍ ഓടി പുറകിലേക്ക് പോയി പ്രശാന്തിന്റെ മുഖം നോക്കി.. പിന്നെ എനിക്ക് ഓര്‍മയില്ല... "ട്ടപ്പെ...."...എനിക്ക് എങ്ങനെ അതു തോന്നി എന്നെനിക്ക് അറിയില്ല.. പക്ഷെ ജീവിതത്തില്‍ ആദ്യായിട്ട് ഞന്‍ ഒരാളുടെ മുഖത്തു അടിച്ചത് അന്നാണ്......പ്രശാന്തിനെ ക്ലീനര്‍ പുറത്തിറക്കി.. അവന്‍ കരയുന്നുണ്ടായിരുന്നു.. അവന്‍ കരഞ്ഞോണ്ട് "നായിന്റ മോനേ" എന്ന് വിളിച്ചത് എനിക്കിപ്പോഴും ഓര്‍മയുണ്ട്.. ബസ്സില്‍ പിന്നെ ഇരിക്കുമ്ബോള്‍ എനിക്ക് വല്ലാത്തൊരു കുറ്റബോധം തോന്നി.. എല്ലാരും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.... ചെറിയേട്ടന്റെ കണ്ണില്‍ ഇത് വീട്ടില്‍ പറഞ്ഞു കൊടുക്കും എന്ന കാര്യം മാത്രമായിരുന്നു തെളിഞ്ഞു കാണാനാകുമായിരുന്നത്..
"പ്രശാന്ത് "
ഡി.ഓ.ബി-ആഗസ്ത് 14, 1984.....
വീട്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കളി തൊട്ടില്‍ എന്നു അവകാശപ്പെടാവുന്ന സ്ഥലം.
ജനിച്ചത് കാഞ്ഞങ്ങാട് ഹോസ്പിറ്റലില്‍...എന്നെക്കാളും ഒരു ദിവസം മാത്രം പ്രായക്കൂടുതല്‍ ഉള്ള ഞാന്‍ ജനിച്ച അതേ ഹോസ്പിറ്റലില്‍ ജനിച്ച, ക്വാര്‍റ്റേഴ്സില്‍ എന്റെ വീടിന്റെ മുന്‍വശത്തെ വീട്ടില്‍ താമസിച്ച എന്റെ കളികൂട്ടുകാരന്‍...
6-ആം ക്ലാസ്സ് വരെ നമ്മള്‍ വെറും ഫ്രണ്ട്സ് ആയിരുന്നു.. അല്ലാതെ അവനോട് എനിക്ക് ഒരു പ്രത്യേകതയും തോന്നിയിട്ടില്ല.".. ബസ്സ് എനിക്കിറങ്ങാനുള്ള സ്റ്റോപ് എത്തുന്നതു വരെ എന്റെ മനസ്സില്‍ തോന്നിയതു ഈ കാര്യങ്ങളായിരുന്നു.....അവനെ അടിച്ചതില്‍ എനിക്ക് എന്തോ ഒരു വിഷമം ഉണ്ടെന്നു മനസ്സിലായി...
അതൊരു വിഷമമല്ല.. ജീവിതത്തിലെ ആദ്യത്തെ തെറ്റാണെന്ന് എനിക്ക് വളരെ താമസിയാതെ മനസ്സിലായി... എന്നോട് ഒരാഴ്ച്ചയായി അവന്‍ മിണ്ടിയിട്ട്..
അന്നെനിക്ക് മനസ്സിലായി അവനാണ് എന്റെ ജീവിതത്തിലെ ബെസ്റ്റ് ഫ്രണ്ട് എന്ന്.....ആ തിരിച്ചറിവാണ് എനിക്കു ഇന്നലെ കൂടി പ്രശാന്തിനോട് സംസാരിക്കാന്‍ തോന്നിപ്പിച്ചത്...
24 വര്‍ഷങ്ങളായുള്ള സൌഹൃദം.. അതാണ് എനിക്ക് പ്രശാന്ത്.... അവനെ ഓര്‍ത്ത് തന്നെ വേണം എന്റെ കഥ തുടങ്ങാന്‍ എന്ന് എനിക്ക് തോന്നിയതില്‍ തെറ്റില്ല എന്നു ഞാന്‍ വിചാരിക്കട്ടെ............
Subscribe to:
Post Comments (Atom)
1 comment:
ഈ സുഹൃത് സ്നേഹത്തിനു മുന്നില്‍ എന്റെ ആദരാഞലികള്‍... ച്ചെ ബാഷ്പാഞലികള്‍...
മനസ്സിലേക്കിറങ്ങിചെല്ലുന്നതു പ്രണയമാണോ അതോ സ്നേഹമാണോന്നു ചോദിച്ചപ്പോള്‍ നിന്നെ സ്നേഹിക്കുന്നതാണെന്റെ പ്രണയം എന്നു പറഞ്ഞ ഒരു സുഹൃത്തിനെ എനിക്കോര്‍മ്മ വന്നു ഇതു വായിച്ചപ്പോള്‍... എന്റെയും നിന്റെയും എല്ലാവരുടെയും സൌഹൃദങ്ങളിലേക്കിറങ്ങി ച്ചെല്ലുന്ന ഓര്‍മ്മകലുടെ ഈ ഡയറികുറിപ്പുകളീലെ അടുത്ത താളുകള്‍ക്കയി ഞാനും ...
Post a Comment